Deshabhimani

ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; ബാലസംഗമത്തിന് പതിനായിരങ്ങൾ

Balasangam
വെബ് ഡെസ്ക്

Published on Nov 29, 2026, 08:32 PM | 1 min read

നീലേശ്വരം : പതിനായിരത്തിലേറെ കുട്ടികൾ അണിനിരന്ന ബാലസംഗമത്തോടെ ബാലസംഘത്തിന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ സമാപനം. നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിലെ ടി നാരായണൻ മാസ്റ്റർ നഗറിൽ നടന്ന സമാപനം കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ ബദൽ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ കരുത്തും കൂട്ടായ്മയും വിളംബരംചെയ്യുന്നതായി.


ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ബാലസംഘം പ്രവർത്തകരും സമ്മേളന പ്രതിനിധികളും നഗരത്തിലെത്തി ചെറുപ്രകടനമായി സമ്മേളന നഗരിയിലെത്തി. സമാപനം എഴുത്തുകാരി കെ ആർ മീര ഉദ്‌ഘാടനംചെയ്തു.


സാംസ്‌കാരിക പ്രവർത്തക ഗായത്രി വർഷ മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ്‌ ബി എസ് ദേവിക അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, സംസ്ഥാന കൺവീനർ എം പ്രകാശൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളന സ്മരണികയുടെ കവർ കെ ആർ മീര സംസ്ഥാന സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന് കൈമാറി പ്രകാശിപ്പിച്ചു.


സംഘാടക സമിതി ജനറൽ കൺവീനർ എം രാജൻ സ്വാഗതവും ബാലസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പി ഗോകുൽ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ, മുൻ എംപി പി കരുണാകരൻ, കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവർ സംബന്ധിച്ചു.


പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപും സംഘടനാരേഖയിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന കൺവീനർ എം പ്രകാശനും മറുപടി പറഞ്ഞു. സി അഭയരാജ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിൽനിന്നും വിരമിക്കുന്ന നേതാക്കൾക്ക് യാത്രയയപ്പ് നൽകി.


സംസ്ഥാന സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. എസ്എംഎ രോഗബാധിതരായ കോഴിക്കോട് ഓമശേരി സ്വദേശികളായ അരുൺ - ഷാൽമി ദമ്പതികളുടെ മൂന്ന് കുട്ടികൾക്ക് ജീൻ തെറാപ്പി ചികിത്സയ്ക്കായി ബാലസംഘം പ്രവർത്തകർ സമാഹരിച്ച അഞ്ച് ലക്ഷം രൂപ സമ്മേളന വേദിയിൽ പി ജയരാജൻ, എം പ്രകാശൻ എന്നിവർക്ക് സംസ്ഥാന ഭാരവാഹികൾ കൈമാറി. കെ എം വിനോദ് നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home