Deshabhimani

കെ സുധാകരനെ തടയാൻ ദുബായ്‌ ആശുപത്രിയിൽ തടവിലിട്ടുവെന്നാരോപിച്ച്‌ രാഷ്‌ട്രീയ നാടകം

K Sudhakaran.jpg
വെബ് ഡെസ്ക്

Published on Nov 29, 2026, 09:42 PM | 1 min read

തിരുവനന്തപുരം: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന്‌ കണ്ണൂർ എംപി കെ സുധാകരനെ തടയാൻ ദുബായ്‌ ആശുപത്രിയിൽ തടവിലിട്ടുവെന്നാരോപിച്ച്‌ രാഷ്‌ട്രീയ നാടകം. രാവിലെ മുതൽ സുധാകരനെ കാണാൻ ഭാര്യയും മകൻ സംജോഗും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ലെന്നും മകന്റെ ഉറപ്പിൽ സുധാകരനെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ ക്ഷുഭിതനായെന്നും, ആശുപത്രി സെക്യൂരിറ്റിയെ വിളിച്ച് തങ്ങളെ പുറത്താക്കിയെന്നുമായിരുന്നു സംജോഗിന്‍റെ ആരോപണം.


ഐസിയുവിൽ കയറി കാണാൻ അനുവദിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഇടപെട്ട്‌ ആശുപത്രിയിൽ നിന്ന്‌ ഡിസ്‌ചാർജ്‌ നിഷേധിച്ചുവെന്നും ആരോപിച്ചാണ് മകൻ സംജോഗ്‌ രംഗത്തെത്തിയത്‌. എന്നാൽ രാഷ്‌ട്രീയ നാടകത്തിന്‌ ശേഷം സുധാകരനെ കാണാൻ കുടുംബാംഗങ്ങളെ ആശുപത്രി അനുവദിച്ചു. ഞായർ രാത്രി പന്ത്രണ്ടോടെ സുധാകരൻ ഡൽഹിയിൽ എത്തി.സുധകാരനെ കാണാനുള്ള അനുമതി ആശുപത്രി നിഷേധിച്ചതാണ്‌ രാഷ്‌ട്രീയ അട്ടിമറിയാണോ എന്ന സംശയത്തിലേയ്‌ക്ക്‌ വരെയെത്തിച്ചത്‌.


അമിത്‌ ഷാ വിളിച്ചതായി ഡോക്‌ടർ അറിയിച്ചുവെന്ന്‌ മകൻ പറഞ്ഞതോടെ കോൺഗ്രസ്‌ നേതാക്കൾക്കും ആശങ്കയായി.വിവാദം ശക്തമായതോടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഡൽഹിക്ക്‌ മടങ്ങാൻ ആശുപത്രി അനുമതി നൽകി. തുടർന്ന്‌ എമിരേറ്റ്‌സ്‌ വിമാനത്തിൽ 9:30 ന്‌ പുറപ്പെട്ട അദ്ദേഹം രാത്രി പന്ത്രണ്ടോടെ ഡൽഹിയിൽ എത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home