Deshabhimani

'സിഎജിയോട് മറുപടി പറയേണ്ടിവരും'; ജിഎൻഎ വൈദ്യുതി ഇടപാടിനെതിരെ കെഎസ്ഇബിയുടെ ശക്തമായ എതിർപ്പ്, രാജമാണിക്യത്തിന്റെ കത്ത് പുറത്ത്

KSEB
വെബ് ഡെസ്ക്

Published on Nov 29, 2026, 09:13 PM | 1 min read

തിരുവനന്തപുരം : സ്വകാര്യ കമ്പനിയായ ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിനെതിരെ കെഎസ്ഇബി ശക്തമായ എതിർപ്പ് ഉന്നയിച്ചതായി രേഖകൾ. ഇടപാട് സുതാര്യമല്ലെന്നും നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മുൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം നൽകിയ കത്താണ് പുറത്തുവന്നത്.


ജിഎൻഎയുമായി ഇടപാടുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെങ്കിൽ വൈദ്യുതി വിൽക്കുന്നവർ സത്യവാങ്മൂലം നൽകണമെന്നായിരുന്നു രാജമാണിക്യത്തിന്റെ ആവശ്യം. ഇടപാടിൽ ആർക്കും കമ്മീഷനോ മറ്റ് പ്രതിഫലമോ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കണമെന്നും ഒക്ടോബർ 31ന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.


വിലക്കുറവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്ത വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. വൈദ്യുതി മന്ത്രിയുടെ നിർദേശം ഉൾപ്പെടെ മറികടന്നായിരുന്നു ഈ നീക്കം. സർക്കാർ മുഖേന എത്തിയ ജിഎൻഎയെ തുടക്കംമുതൽ കെഎസ്ഇബി എതിർത്തിരുന്നതായി വിവരാവകാശ നിയമപ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.


ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ദിവസങ്ങൾക്കുമുമ്പാണ് എം ജി രാജമാണിക്യം കത്ത് നൽകിയത്. വൈദ്യുതി ഇടപാട് തർക്കത്തിനിടെ ഈ മാസം രണ്ടിന് രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്തിനെ ചെയർമാനായി നിയമിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home