Deshabhimani

പ്രീമിയർ ലീഗ്: ന്യൂകാസിലിനും ടോട്ടൻഹാമിനും ബോൺമൗത്തിനും ജയം; ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി ഹൾ സിറ്റി

EPL

Photo: Gettyimages

വെബ് ഡെസ്ക്

Published on Nov 29, 2026, 09:57 PM | 1 min read

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, ബോൺമൗത്ത് ടീമുകൾക്ക് ജയം. ബ്രൈറ്റണിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ന്യൂകാസിൽ വിജയം സ്വന്തമാക്കിയപ്പോൾ സണ്ടർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ടോട്ടൻഹാമും മൂന്ന് പോയിന്റ് നേടി.


ബ്രൈറ്റണിനെതിരായ മത്സരത്തിൽ എട്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാർവി ബാർൺസാണ് ന്യൂകാസിലിന്റെ വിജയഗോൾ നേടിയത്. സണ്ടർലാൻഡിനെതിരായ മത്സരത്തിൽ ജെയിംസ് മാഡിസണിന്റെ ഇരട്ടഗോളുകളാണ് ടോട്ടൻഹാമിന് തുണയായത്. 35, 70 മിനിറ്റുകളിലായിരുന്നു മാഡിസണിന്റെ ഗോളുകൾ. 12-ാം മിനിറ്റിൽ തോമസ് മ്യൂനിയർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ സണ്ടർലാൻഡ് പത്തുപേരുമായാണ് മത്സരം പൂർത്തിയാക്കിയത്.


ഫുൾഹാമിനെ രണ്ടിനെതിരെ ഒരു ഗോളിന് തോൽപ്പിച്ച ബോൺമൗത്തും വിജയം നേടി. ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഹൾ സിറ്റി അട്ടിമറി വിജയം സ്വന്തമാക്കി. എവർട്ടണും ലിവർപൂളും തമ്മിലുള്ള മത്സരം 1–1ന് സമനിലയിൽ അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home