Deshabhimani

ഐഎസ്എൽ; ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് ആവേശജയം

kerala blasters

ടീം കേരള ബ്ലാസ്റ്റേഴ്സ്| Photo:Social media

വെബ് ഡെസ്ക്

Published on Nov 29, 2026, 09:32 PM | 1 min read

പനാജി : ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഞായറാഴ്ച നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഗോവ തിരിച്ചടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.


37-ാം മിനിറ്റിൽ ഫ്രെഡി ലല്ലാവ്മാവ്മയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ നെബോഷ കോസോവിച്ച് ലീഡ് ഉയർത്തി. 67-ാം മിനിറ്റിൽ മുഹമ്മദ് നെമിൽ ഗോവയ്ക്കായി ഒരു ഗോൾ നേടി.


80-ാം മിനിറ്റിൽ അമേയ് റണവാഡെ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ചിക്കി ഗോവയ്ക്കായി രണ്ടാം ഗോൾ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.


പന്ത് കൈവശം വെക്കുന്നതിൽ ഗോവ മുന്നിലായിരുന്നെങ്കിലും അവസരങ്ങൾ ഗോളാക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മികവ് കാട്ടി. 56 ശതമാനമായിരുന്നു ആദ്യ പകുതിയിൽ ഗോവയുടെ പന്തടക്കമുണ്ടായിരുന്നത്. മൂന്ന് പോയിന്റും സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home