സിപിഐ എം നേതാവായിരുന്ന പി വി ബാലഗോപാലന്റെ ഭാര്യ കെ പത്മാവതി അന്തരിച്ചു

കെ പത്മാവതി
തളിപ്പറമ്പ് : സിപിഐ എം നേതാവും പ്രമുഖ ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന പി വി ബാലഗോപാലന്റെ ഭാര്യ കെ പത്മാവതി (82) അന്തരിച്ചു. ദീർഘകാലം സിപിഐ എം സംഘടനാ രംഗത്തും മഹിളാ പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു.
സിപിഐ എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, തൃക്കരിപ്പൂർ മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. തളിപ്പറമ്പ് ടൗൺ വനിതാ സർവീസ് സഹകരണ സംഘം പ്രസിഡന്റ്, തളിപ്പറമ്പ് സഹകരണ ആശുപത്രി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
മക്കൾ: കെ സനൽ (ആദിത്യ ബിർള, കണ്ണൂർ), കെ മനോജ് (ബിസിനസ്, തളിപ്പറമ്പ്), ശ്രീജിത്ത് (ടെക്നോപാർക്ക്, തിരുവനന്തപുരം).
മരുമക്കൾ: സൗമ്യ (തൃശൂർ), സജിഷ (നീലേശ്വരം), മൃദുല (നീലേശ്വരം).
സഹോദരങ്ങൾ: കെ ദാമോദരൻ അടിയോടി (കൊടക്കാട്), പരേതരായ കൃഷ്ണൻ അടിയോടി, പാർവതി അമ്മ, ജാനകി, നാരായണി, കാത്യായനി.
മൃതശരീരം ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചിറവക്കിലുള്ള വസതിയിലെത്തിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് ചിറവക്ക് സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും.








0 comments