കെജിഒഎ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്: തിരുവനന്തപുരം നോർത്ത് ജേതാക്കൾ

തിരുവനന്തപുരം : കെജിഒഎ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ വയനാടിനെ തോൽപ്പിച്ച് തിരുവനന്തപുരം നോർത്ത് കിരീടം നേടി. അന്തർദേശീയ വോളിബോൾ താരം അഞ്ജു ബാലകൃഷ്ണൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ഷാജഹാൻ, സംസ്ഥാന സെക്രട്ടറി ഡോ. എവി സുധീർ എന്നിവർ സംസാരിച്ചു. വ്യക്തിഗത പുരസ്കാരങ്ങളിൽ മികച്ച ബാറ്റ്സ്മാനും പ്ലെയർ ഓഫ് ദ സീരീസുമായി വയനാടിന്റെ അസ്ജാദ് നബീൽ തെരഞ്ഞെടുക്കപ്പെട്ടു.
ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം തിരുവനന്തപുരം നോർത്തിന്റെ ജഗജിത്ത് നേടി. കാസർകോടിന്റെ ഡോ. മുജീബ് റഹ്മാൻ സിഎച്ച് ആണ് മികച്ച ബൗളർ. മുൻ രഞ്ജി താരം കെ ചന്ദ്രശേഖരൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി ഡോ. ഇവി സുധീർ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി. ദാമോദരൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി ശ്രീദേവി, ജി കെ മണിവർണ്ണൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഡോ. സിഎസ് സുമേഷ് നന്ദിയും പറഞ്ഞു.








0 comments