ad
Deshabhimani

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ച സംഭവം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

boy found dead

ദീപക്

വെബ് ഡെസ്ക്

Published on Sep 20, 2026, 12:36 PM | 1 min read

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് വയസ്സുകാരൻ ദീപക്കിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പോസ്റ്റ്‌മോർട്ടം ഇന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ തൊട്ട് അടുത്തുള്ള സിസിസിടിവിയിൽ കുട്ടി താഴേക്ക് അബദ്ധത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.അതിനാൽ അസ്വാഭാവികത സംശയിക്കേണ്ട കാര്യമില്ലെന്നാണ് പോലീസിന്റെ നിഗമനം.


ബാലരാമപുരം കോട്ടുകാൽക്കോണം സ്വദേശികളായ ദിലീപ്–ശ്രുതി ദമ്പതികളുടെ മകനാണ് ദീപക്. ഇന്നലെ ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരുന്നു.


തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home