ad
Deshabhimani

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചന

KSEB ISSUE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 20, 2026, 01:00 PM | 2 min read

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ട്‌ ഒരു മാസമാകുമ്പോഴും ഒരു പരിഹാര മാർഗ്ഗവും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട്‌ ദുരൂഹം. അടിയന്തിര പരിഹാരത്തിന്‌ പലയിടത്തു നിന്ന്‌ വൈദ്യുതി വാങ്ങുമെന്ന്‌ വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞുവെങ്കിലും വൈദ്യുതി റെഗുലേറ്ററി കമ്മീഷനു മുന്നിൽ ഒരു നിർദ്ദേശവും സർക്കാർ സമർപ്പിച്ചിട്ടില്ല. പുറത്തുനിന്ന്‌ വൈദ്യുതി എത്തിക്കുന്നതുമായി ബന്ധപ്പെട്ട്‌ കെഎസ്‌ഇബിയോ, വൈദ്യുതി മന്ത്രിയോ ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല.


താൽക്കാലികമായി പ്രശ്‌ന പരിഹാരത്തിന്‌ നിരവധി മാർഗ്ഗങ്ങളുണ്ടെങ്കിലും അതൊന്നും നടപ്പാക്കാൻ തയ്യാറാകുന്നില്ല. കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ വലിയ ബാധ്യതയുള്ള കരാറിലേക്ക്‌ പോകേണ്ടി വരും. അത്തരം ഒരു അവസരമുണ്ടാക്കാൻ കരുതിക്കൂട്ടി ശ്രമിക്കുകയാണോ എന്നു സംശയിക്കപ്പെടുന്ന നിലയാണ്‌.


താൽക്കാലിക നടപടിക്കു പകരം ദീർഘകാല കരാറിനായി നീക്കം നടത്തിയാൽ വലിയ തുകയുടെ ഇടപാടു നടക്കും. അതിൽ കൈയിട്ടുവാരുകയെന്നതും ലക്ഷ്യമാകാം. അതുകൊണ്ട്‌ തന്നെയാണ്‌ സർക്കാരിന്റെ ഗൂഢാലോചന സംശയിക്കുന്നത്‌.


ദിവസേന വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ്‌ നിയന്ത്രണമെന്ന്‌ ഓരോ ദിവസവും അറിയിപ്പ്‌ നൽകുന്നുണ്ടെങ്കിലും 24 മണിക്കൂറിനിടെ ഏതു സമയത്തും വൈദ്യുതി മുടങ്ങുന്ന നിലയാണ്‌. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, കൊച്ചുകുട്ടികളുള്ള മാതാപിതാക്കൾ, കിടപ്പ് രോഗികൾ തുടങ്ങി ഒരു വലിയ വിഭാഗം ജനങ്ങൾ വൈദ്യുതി പ്രതിസന്ധി മൂലം വലയുകയാണ്‌.


ചെറുകിട വ്യവസായങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടുകയാണ്‌. ഹോട്ടലുകളിൽ ഭക്ഷ്യവസ്‌തുക്കൾ ഫ്രീസറിലും മറ്റും സൂക്ഷിക്കാൻ കഴിയുന്നില്ല. വീടുകളിൽ മൊബൈൽ ചാർജ്ജ്‌ ചെയ്യാനോ, കടുത്ത ചൂടിൽ എസി പ്രവർത്തിപ്പിക്കാനോ കഴിയുന്നില്ല. ഓൺലൈൻ പഠനവും ജോലിയും തടസ്സപ്പെടുകയാണ്‌.


ജനുവരി മുതൽ മഹാരാഷ്ട്രയിലെ മഹാജെൻഗോയിൽനിന്ന് 270 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.20 രൂപ നിരക്കിൽ ദീർഘകാല കരാറിലൂടെ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന്‌ പറയുന്നുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.


ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയവുമായി മുഖ്യമന്ത്രി ചർച്ച നടത്തി എന്ന് പറയപ്പെടുന്നു. എന്നാൽ കൂടുതൽ ചർച്ചകൾ നടത്തും എന്ന് പറയുന്നതല്ലാതെ നടപടികളൊന്നും കാണുന്നില്ല.


ചില സ്വകാര്യ കമ്പനികളിൽനിന്ന് യൂണിറ്റിന് 11 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങുമെന്നും പറയുന്നു. വൈദ്യുതി വാങ്ങുന്നതിന്‌ അനുമതി നൽകേണ്ട റെഗുലേറ്ററി കമ്മീഷനു മുന്നിൽ ഇതുവരെ ഔദ്യോഗിക കരാർ നിർദേശങ്ങളൊന്നും എത്തിയിട്ടില്ല.


കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിൽ സർക്കാരിന്റെ ഗൂഢാലോചനഉയരുന്ന ഉപഭോഗവും പ്രതിസന്ധിയും


സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 99 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ യഥാക്രമം 99.43 ദശലക്ഷം യൂണിറ്റും 99.92 ദശലക്ഷം യൂണിറ്റുമാണ് ഉപഭോഗം രേഖപ്പെടുത്തിയത്. വൈകിട്ടത്തെ പീക്ക് സമയത്ത് ആവശ്യകത കുത്തനെ ഉയരുന്നതും ഗ്രിഡ് ഫ്രീക്വൻസി താഴുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.


എൽനിനോ പോലെയുള്ള പ്രതിഭാസം മൂലം അധിക ചൂട് രാജ്യത്തും സംസ്ഥാനത്തും രേഖപെടുത്തുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും സർക്കാർ വേണ്ടത്ര ഗൗരവത്തിൽ വിഷയത്തെ കാണുകയോ വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ച് ആവശ്യമായ വൈദ്യുതി വാങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്‌തില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home