ad
Deshabhimani

ഏഷ്യൻ ​ഗെയിംസ്

ചരിത്രമെഴുതാൻ സുചിക; എംഎംഎയിൽ ഇന്ത്യക്ക് ആദ്യ മെഡൽ ഉറപ്പ്

Suchika Tariyal
വെബ് ഡെസ്ക്

Published on Sep 20, 2026, 01:28 PM | 1 min read

ന​ഗോയ : ഏഷ്യൻ ​ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) ചരിത്രം കുറിക്കാൻ സുചിക തര്യാൽ. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചതോടെ എംഎംഎയിൽ ഇന്ത്യക്ക് ആദ്യ മെഡൽ ഉറപ്പായി. മംഗോളിയയുടെ അൽതാൻചിമെഗ് ബൈഗൽമയെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സുചിക വെങ്കല മെഡൽ ഉറപ്പിച്ചത്. സെമിഫൈനലിൽ പരാജയപ്പെടുന്ന രണ്ടു പേർക്കും വെങ്കല മെഡൽ ഉറപ്പാണ്.


ജൂഡോയിലും കുറാഷിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള തരിയാൽ ഒരു മൾട്ടി ഡിസിപ്ലിനറി കോംബാറ്റ് സ്പോർട്സ് താരമാണ്. കാൽമുട്ടിനേറ്റ പരിക്കിനെ മറികടന്ന് ഏഷ്യൻ ഗെയിംസ് എംഎംഎയിൽ പങ്കെടുക്കാൻ സുചികെയത്തിയത്. 2026 ലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലാണ് എംഎംഎ ഉൾപ്പെടുത്തിയത്. 2022ലെ കോമൺ‌വെൽത്ത് ഗെയിംസിൽ ജൂഡോയിലും 2023ലെ ഏഷ്യൻ ഗെയിംസിൽ കുറാഷിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2024ലെ ജ്യു-ജിറ്റ്സു ലോക ചാമ്പ്യൻ കൂടിയായ സുചികയുടെ കായിക യാത്രയിലെ ഏറ്റവും പുതിയ അധ്യായമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home