ad
Deshabhimani

മോസ്കോയിൽ ഉക്രൈനിന്റെ ഡ്രോൺ ആക്രമണം; രണ്ട് മരണം, നിരവധിപേർക്ക് പരിക്കേറ്റു

Russia.jpg
വെബ് ഡെസ്ക്

Published on Sep 20, 2026, 01:27 PM | 1 min read

മോസ്കൊ: റഷ്യയിലെ മോസ്കോയിൽ ഉക്രൈന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് മരണം. ആറോളം പേർക്ക് പരിക്കേറ്റു. മോസ്കോയിലേക്കുവന്ന 1600 ഓളം ഉക്രൈനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


റാമെൻസ്കിയിൽ 21 നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ വീണതിനെ തുടർന്ന് തീപിടുത്തമുണ്ടായി. ഇതോടെ 400 പേരെ ഒഴിപ്പിച്ചു. 20 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


സോഫിനോയിലെ മൂന്ന് നില അപ്പാർട്ട്മെന്റ് കെട്ടിടത്തിലും ഡ്രോൺ ഇടിച്ചുകയറി ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ ഒരു വെയർഹൗസിലും എണ്ണ ശുദ്ധീകരണശാലയിലും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.


ആക്രമണത്തെത്തുടർന്ന് രണ്ട് വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മോസ്കൊ മേഖലയിൽ രാത്രി ആകാശത്ത് സ്‌ഫോടനങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home