ad
Deshabhimani

പുതിയ ചിത്രം 'മെറിബോയ്സ്' ഉടൻ റിലീസിന്

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഐശ്വര്യ രാജ്

AISWARYA RAJ
വെബ് ഡെസ്ക്

Published on Sep 20, 2026, 01:14 PM | 1 min read

കൊച്ചി: ‌ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മലയാളി താരം ഐശ്വര്യ രാജ്. ഐശ്വര്യ അഭിനയിച്ച 'ഹാഫ്' എന്ന ചിത്രത്തിലെ വാംപെയർ കഥാപാത്രമാണ് കയ്യടി നേടുന്നത്. പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'മെറി ബോയ്സ് ആണ് ഐശ്വര്യയുടെ പുതിയ ചിത്രം.


കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം മലയാളത്തിൽ ഐശ്വര്യ നായികയായെത്തുന്ന ചിത്രമാണ് 'മെറിബോയ്സ്'. സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ക്യാമ്പസ് ചിത്രമാണിത്. ഹാഫ് എന്ന ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഐശ്വര്യ മെറിബോയ്സിൽ എത്തുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനെത്തും.


ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ഈ കാലഘട്ടത്തിൽ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും "മെറി ബോയ്സ് " എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. കേരളത്തിലും മേഘാലയയിലുംമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home