ad
Deshabhimani

ആക്രമണം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

ന​ഗരൂരിൽ 11കാരന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

stray dog attack nagarur
വെബ് ഡെസ്ക്

Published on Sep 20, 2026, 01:03 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരൂരിൽ തെരുവുനായ ആക്രമണം. 11കാരന്റെ കൈവിരൽ നായ കടിച്ചെടുത്തു. മൊട്ടലുവിള സ്വദേശികളായ രാജു - അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് ​ഗുരുതരമായി പരിക്കേറ്റത്. ശരണിന്റെ വലതുകൈയിലെ വിരളിന്റെ പകുതിയോളം തെരുവുനായ കടിച്ചെടുത്തു.


ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ശരണിന് നേരെ തെരുവുനായ ആക്രമണമുണ്ടായത്. കുട്ടികൾ ബഹളം വയ്ക്കുന്നത് കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും തെരുവുനായ ശരണിന്റെ വിരൽ കടിച്ചെടുത്തിരുന്നു. ശരണിന്റെ കാലിനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


തെരുവുനായ പാഞ്ഞടുത്ത ഉടൻ സഹോദരി ഓടിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ശരണിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരണിനെ ആക്രമിച്ച തെരുവുനായ സമീപ പ്രദേശങ്ങളിലെ വളർത്തു മൃ​ഗങ്ങളെയും ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home