മൺസൂൺ പിൻവാങ്ങിയപ്പോൾ ആശ്വാസ മഴ, ന്യൂനമര്‍ദ്ദം എത്തിയതും കാലാവസ്ഥാ വ്യതിയാനം കാരണം

ജയ്പൂര്‍:വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവര്‍ഷം പിൻവാങ്ങി തുടങ്ങിയപ്പോൾ ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂടിന് ശമനമായി മഴ എത്തി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നതായി പ്രചവചിക്കപ്പെട്ട ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തിന് പിന്നാലെ മഴ എത്തിക്കുന്നത്. മഴ കുറഞ്ഞതിന് കാലാവസ്ഥ വ്യതിയാനം കാരണമായപ്പോൾ ഇതേ കാരണത്താലാണ് ന്യൂമര്‍ദ്ദവും രൂപപ്പെട്ടിരിക്കുന്നത്. കലാവസ്ഥാ അസ്ഥിരതയുടെ ആപത് സൂചനയാണെങ്കിലും ഇത് കൊടു ചൂടിൽ നിന്നും താത്കാലിക ആശ്വാസം പകരുകയാണ്.
തെക്കെ ഇന്ത്യയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്തമാൻ നിക്കോബാർ ദ്വീപുകൾ, തീരദേശ ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന എന്നീ പ്രദേശങ്ങളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. 50 കി.മീ വരെ വേഗതയുള്ള കാറ്റും പ്രവചിക്കുന്നു.
Related News
ഈ ആഴ്ച മഴ ശക്തമാവും
വടക്കൻ ആന്തമാൻ കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും ദിവസങ്ങളിൽ ശക്തമാവും. സെപ്റ്റംബർ 21-ഓടെ തീവ്രന്യൂനമർദ്ദമായും (Depression), സെപ്റ്റംബർ 22-ഓടെ കൂടുതൽ ശക്തമായ ന്യൂനമർദ്ദമായും (Deep Depression) മാറും. തുടര്‍ന്നുള്ള ദിവസങ്ങളിൽ കനത്ത മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാവും.
കടൽ ഉപരിതലത്തിലെ ഉയര്‍ന്ന താപനില കാരണം അന്തരീക്ഷത്തിലേക്ക് കൂടുതൽ നീരാവി എത്തുകയും ഇത് പെട്ടെന്ന് ന്യൂമര്‍ദ്ദമായി രൂപപ്പെടുകയുമാണ്. അസ്ഥിരമായ കാലാവസ്ഥയുടെ സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അപ്രവചീനയ സാഹചര്യമാണ് മഴയുടെ കാര്യത്തിൽ സൃഷ്ടിക്കപ്പെടുന്നത്. ഇത് കൃഷിയെയും പരിസ്ഥിതിയെയും തകിടം മറിക്കുന്നതാവും.
രാജ്യത്ത് ഉടനീളം 15 ശതമാനം കുറവാണ് ഇത്തവണ മൺസൂൺ മഴയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് പ്രതീക്ഷിക്കുന്നതിൽ ഏകദേശം അടുത്ത മഴ ലഭിച്ചത്. കണക്കുകൾ

ജൂൺ മാസത്തിൽ തുടക്കത്തിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 35-40% ശതമാനം കമ്മിയാണ് രേഖപ്പെടുത്തിയത്. ഇത് കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. 2009-10 കാലഘട്ടത്തിൽ എൽനിനോ കാരണം നേരിടേണ്ടി വന്ന കടുത്ത വരൾച്ചയ്ക്ക് ശേഷം ഉണ്ടാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഖരീഫ്, റാബി വിളകളെയും ഇത് ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ്. ജലസംഭരണികളിൽ വേണ്ടത്ര വെള്ളം എത്താത്തതാണ് വിതയ്ക്കാനിരിക്കുന്ന റാബി വിളകൾക്ക് ഭീഷണിയാവുന്നത്.









0 comments