ad
Deshabhimani

ബക്രീദ് അവധിക്ക് പ്രത്യേക വൺവേ എക്സ്പ്രസ് ട്രെയിൻ

Special Train .jpg
വെബ് ഡെസ്ക്

Published on May 27, 2026, 07:58 AM | 1 min read

നീലേശ്വരം: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഹരിക്കുന്നതിനായി മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ ജങ്‌ഷനിലേക്ക് റെയിൽവേ പ്രത്യേക വൺവേ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. പാലക്കാട് ഡിവിഷന് കീഴിലാണ് ഒരു സർവീസ് മാത്രമുള്ള ഈ പ്രത്യേക ട്രെയിൻ ഓടിക്കുന്നത്.


27ന്‌ വൈകിട്ട്‌ 6.00ന്‌ മംഗളൂരു സെൻട്രലിൽനിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 06131 സ്പെഷ്യൽ എക്സ്പ്രസ്, രാത്രി 7.13-ന് നീലേശ്വരത്ത് എത്തും. ഒരു മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 7.14-ന് ഇവിടെനിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ മൂന്നിന്‌ ഷൊർണൂർ ജങ്‌ഷനിൽ എത്തിച്ചേരും. 5 സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകൾ, 13 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഭിന്നശേഷി സൗഹൃദമായ 2 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയടക്കം ആകെ 20 കോച്ചുകളാണ് ഉണ്ടാവുക.


അൺറിസർവ്ഡ് സർവീസ് ആയതിനാൽ സാധാരണ ടിക്കറ്റ് എടുത്ത് യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം. മംഗളൂരു സെൻട്രൽ (18.00), കാസർകോട് (18.38), കാഞ്ഞങ്ങാട് (19.04), നീലേശ്വരം (19.13), ചെറുവത്തൂർ (19.20), പയ്യന്നൂർ (19.31), പഴയങ്ങാടി (19.44), കണ്ണൂർ (20.17), തലശ്ശേരി (20.38), മാഹി (20.49), വടകര (21.04), കൊയിലാണ്ടി (21.24), കോഴിക്കോട് (21.52), ഫറോക്ക് (22.09), തിരൂർ (22.38), കുറ്റിപ്പുറം (22.59) എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. അതേസമയം, യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പയ്യോളി, പരപ്പനങ്ങാടി, പട്ടാമ്പി എന്നീ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home