കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; കരയ്ക്ക് കയറിയയുടന്‍ വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു

പത്തനംതിട്ട : തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. അഞ്ചുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ കരയ്ക്ക് കയറ്റിയത്.
കരയ്ക്ക് കയറിയ കുട്ടിയാന വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു. തണ്ണിത്തോട് ജനവാസ മേഖലയിലെ റബ്ബർതോട്ടത്തിലെ ഉപയോഗ്യശൂന്യമായ കിണറിലാണ് കുട്ടിയാന വീണത്. ഏകദേശം രണ്ട് വയസ് തോന്നിക്കുന്ന പിടിയാനയെയാണ് കണ്ടെത്തിയത്. കിണറ്റിൽ നിന്ന് ആനയുടെ ശബ്ദം കേട്ട നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കിണറിന്റെ ഒരു ഭാഗം പൊളിച്ചാണ് കുട്ടിയാനയെ രക്ഷപ്പെടുത്തിയത്.










0 comments