ആൾമറയില്ലാത്ത കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത് അന്വേഷിക്കണം: മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ആൾമറയില്ലാത്ത കിണറിൽ വീണ് രണ്ടു വയസുകാരി മരിച്ച സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പത്തനംതിട്ട പെരുമ്പട്ടി ഇൻസ്പെക്ടർക്കാണ് കമീഷൻ നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
പെരുമ്പട്ടി കുരുട്ടും മോടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജിയുടെ മകൾ അരുണിമയാണ് മുറ്റത്ത് കളിക്കുന്നതിനിടയിൽ മറയില്ലാത്ത കിണറിൽ വീണ് മരിച്ചത്. കിണറിന് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് അത്യാഹിതത്തിന് കാരണമായതെന്ന് റഷീദ് ആനപ്പാറ സമർപ്പിച്ച പരാതിയിൽ പറയുന്നു. കിണറിന്റെ ഉടമയ്ക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.










0 comments