ad
Deshabhimani

സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

baby
വെബ് ഡെസ്ക്

Published on May 18, 2025, 04:59 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു. ചന്തക്കടവ് സ്വദേശി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സാ പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ പിഴവുണ്ടായിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്.


ഫറോക്ക് ചുങ്കത്തെ റെഡ് ക്രെസെന്റ് ആശുപത്രിക്കെതിരെയാണ് ആരോപണം. അശ്വിനിയെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നോർമലായിരുന്നു. പിന്നീട് കുട്ടിയുടെ ഹാർട്ട് ബീറ്റ് കുറവാണെന്ന് പറഞ്ഞാണ് ഓപ്പറേഷന് കൊണ്ടുപോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി കരഞ്ഞില്ലെന്നും ഇനിയൊന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് ഡോക്‌ടർമാർ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.


അശ്വനിയെ നേരത്തെ പരിശോധിച്ചിരുന്ന ഡോക്‌ടർ ആശുപത്രിയിൽ ഇല്ലായിരുന്നും മറ്റൊരു ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ചികിത്സാപിഴവ് ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home