ad
Deshabhimani

print edition അഴീക്കോടൻ ദിനം ആചരിച്ചു

Azheekodan

അഴിക്കോടൻ രാഘവൻ ദിനത്തിൽ എ കെ ജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി 
എം വി ഗോവിന്ദൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 24, 2026, 01:30 AM | 2 min read

കണ്ണൂർ/ തൃശൂർ : അഴീക്കോടൻ രാഘവന്റെ 54-ാം രക്തസാക്ഷിത്വദിനം സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനത്താകെ വിപുലമായി ആചരിച്ചു. ലോക്കൽ കമ്മിറ്റികളിൽ പതാകയുയർത്തലും പുഷ്‌പാർച്ചനയും പ്രഭാതഭേരിയും നടന്നു. തിരുവനനന്തപുരത്ത്‌ എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി എൻ മോഹനൻ, എം സ്വരാജ്‌, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.


സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ രതീന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എസ്‌ പുഷ്‌പലത, ഐ ബി സതീഷ്‌ എന്നിവർ പങ്കെടുത്തു. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ അനുസ്‌മരണം സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ പതാക ഉയർത്തി, അനുസ്‌മരണ പ്രഭാഷണം നടത്തി. ചീഫ്‌ ന‍്യൂസ്‌ എഡിറ്റർ ടി ചന്ദ്രമോഹനൻ അധ്യക്ഷനായി.


കണ്ണൂർ പയ്യാമ്പലത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണയോഗവും നടന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ എന്നിവർ സംസാരിച്ചു. അഴീക്കോടന്റെ കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.


കണ്ണൂർ ബാങ്ക് റോഡിൽ കെ കെ രാഗേഷും പള്ളിക്കുന്നിൽ എൻ ചന്ദ്രനും അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്‌തു. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പി ജയരാജനും കണ്ണൂർ ദേശാഭിമാനിയിൽ എ കൃഷ്‌ണനും പതാകയുയർത്തി.

അഴീക്കോടൻ കുത്തേറ്റുവീണ തൃശൂരിൽ ദിനാചരണത്തോടനുബന്ധിച്ച്‌ പാലസ്‌ ഗ്ര‍ൗണ്ടിൽ സംഘടിപ്പിച്ച പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു സംസാരിച്ചു.


രാവിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തി. തൃശൂർ ചെട്ടിയങ്ങാടിയിലെ സ്മൃതി മണ്ഡപത്തിലേക്ക്‌ പ്രകടനം നടന്നു. അനുസ്‌മരണയോഗവും ചേർന്നു. സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗീസ് അധ്യക്ഷനായി. തൃശൂർ ദേശാഭിമാനിയിൽ ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശനും ജനറൽ മാനേജർ കെ ജെ തോമസും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home