ad
Deshabhimani

കണികാണാൻ എത്തി

കാണിപ്പൊന്ന് 'കൈനീട്ട'മെന്ന് കരുതി കൊണ്ടുപോയി; അന്വേഷണമെന്ന് കേട്ടപ്പാടെ ഓടിയെത്തി മാപ്പപേക്ഷ

temple

വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്ര കവാടം (ഇടത്) പ്രതീകാത്മക ചിത്രം (വലത്)

വെബ് ഡെസ്ക്

Published on Apr 15, 2026, 12:46 PM | 1 min read

പന്തളം: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിലെ കാണാതായ കാണിപ്പൊന്ന് തിരികെ കിട്ടി. കണികാണാൻ എത്തിയപ്പോൾ വിഷുകൈനീട്ടമെന്ന് കരുതി കൊണ്ടുപോയതെന്നാണ് ഭക്തന്റെ വിശദീകരണം. മോഷണം പോയ കാണിപ്പൊന്നിൽ അന്വേഷണം മുറുകിയതിന് പിന്നാലെയാണ് പൊന്ന് തിരികെ എത്തിച്ച് ഭക്തൻ മാപ്പപേക്ഷ നടത്തിയത്. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കണികാണാൻ നൽകിയ കാണിപ്പൊന്ന് കാണാതായത്.


ബുധനാഴ്ച രാവിലെ പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതലാണ് ദർശന സൗകര്യം ഒരുക്കിയിരുന്നത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് പതിവ്. പുലർച്ചെ നാലര മുതൽ 9 മണി വരെ ദർശനത്തിനുശേഷം ഇത് തിരികെ ഏൽപ്പിക്കുകയും ചെയ്യും.


ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. ആറുമണിയോടെയാണ് ഭക്തർക്ക് ദർശനം ഒരുക്കിയിരുന്നത്. ഈ സമയത്താണ് കാണിപ്പൊന്നുമായി ഭക്തൻ നടന്നു നീങ്ങിയത്. ക്ഷേത്രത്തിലെ സിസിസിടിവിയിൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് കാണിപ്പൊന്നുമായി ഭക്തൻ വരവ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home