അയ്യപ്പസംഗമം ശബരിമലയുടെ പുരോഗതിക്ക്‌: എം വി ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Aug 29, 2025, 08:34 PM | 1 min read

തിരുവനന്തപുരം: വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കേണ്ടവരാണ്​ വിശ്വാസികൾ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമലയുടെ പുരോഗതിക്ക്​ ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കും. സംഗമം ഒരു തെരഞ്ഞെടുപ്പു വിഷയവുമല്ല– വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.


വിശ്വാസികൾക്ക്‌ ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ല; വർഗീയവാദികൾക്ക്‌ വിശ്വാസിയാകാനും കഴിയില്ല. വിശ്വാസികൾ ഏറെയുള്ള സമൂഹത്തിൽ അവരെകൂടി പരിഗണിച്ചാണ്​ മുന്നോട്ടുപോവുക. പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണ്​. നാളെയും അങ്ങനെയായിരിക്കും. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്‌ ദേവസ്വം ബോർഡാണ്‌. ശബരിമല സന്ദർശനത്തിന്‌ എത്തിയ കേരളത്തിനു പുറത്തുള്ളവരുടെയുൾപെടെ അഭിപ്രായം മാനിച്ചാണത്‌. ശബരിമലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങളാണ്‌ ഇവിടെ ചർച്ചചെയ്യുന്നത്‌. അതിൽ ബിജെപി അസ്വസ്ഥമാകുന്നതിൽ അത്‌ഭുതമില്ല. എല്ലാ വിശ്വാസികളെയും അതിലേക്ക്​ ക്ഷണിക്കും. എന്നാൽ വർഗീയവാദികളെ ക്ഷണിക്കില്ല– അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home