print edition അയ്യപ്പ സംഗമം: പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകൾ

പൊന്നാനി (മലപ്പുറം): ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകളാണ് പുറത്തുവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘‘പുറത്തുവരുന്നത് എസ്റ്റിമേറ്റ് മാത്രമാണ്. യഥാർഥ കണക്ക് ഉടൻവരും. ഞങ്ങളുടെ മടിയിൽ കനമില്ല. സർക്കാരിന് ഒന്നും മറയ്‌ക്കാനില്ല. മനോരമ കള്ളക്കഥ എഴുതുകയാണ്.
പുറത്തുവരുന്ന വിവരങ്ങൾ ജനങ്ങളെ പറ്റിക്കാനുള്ള പുകമറ മാത്രമാണ്. ശബരിമല കേസിൽ എസ്ഐടി അന്വേഷണം തൃപ്തികരമെന്ന് കോടതിതന്നെ പറയുന്നു. സിബിഐ അന്വേഷിച്ച കേസുകളെപ്പറ്റി ഹൈക്കോടതിതന്നെ വിമർശമുന്നയിക്കുന്നു. പ്രതിപക്ഷനേതാവാണ് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പിന്നാലെ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. കോൺഗ്രസിനും ബിജെപിക്കും എല്ലാ കാര്യങ്ങളിലും ഒരേ സ്വരമാണ്.
എൽഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ടാണ് ജാഥക്കെതിരെ വ്യാജപ്രചാരണം നടത്തുന്നത്.’’ –എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments