ad
Deshabhimani

ലോക നാളികേരദിനം ആചരിച്ചു

ലോകനാളികേര ദിനാചരണം നടുവട്ടം വിഎച്ച്എസ് എൻഎസ്എസ് യൂണിറ്റ് 
തൈ നടീൽ വാർഡംഗം വി എസ് ശ്യാം ശങ്കർ ഉദ്ഘാടനംചെയ്യുന്നു

ലോകനാളികേര ദിനാചരണം നടുവട്ടം വിഎച്ച്എസ് എൻഎസ്എസ് യൂണിറ്റ് 
തൈ നടീൽ വാർഡംഗം വി എസ് ശ്യാം ശങ്കർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 12:08 AM | 1 min read

ഹരിപ്പാട്

നടുവട്ടം വിഎച്ച്എസ്എസില്‍ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് നേതൃത്വത്തിൽ ലോകനാളീകേര ദിനമാചരിച്ചു. "നല്ലൊരു നാളേക്ക് ഇന്നൊരു തെങ്ങിൻ തൈ’ എന്ന ആശയത്തില്‍ വീടുകളിലും മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ക്യാമ്പസിലും തെങ്ങിൻ തൈകൾ നട്ടു. ​പള്ളിപ്പാട് പഞ്ചായത്ത് 11–-ാം വാർഡ് അംഗം വി എസ് ശ്യാം ശങ്കർ ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ എൻ സി മത്തായി, പ്രോഗ്രാം ഓഫീസർ ആർ ശ്രീലേഖ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home