ad
Deshabhimani

print edition അയോധ്യ ക്ഷേത്രക്കൊള്ള: സംഘപരിവാർ മുഖംമൂടി അഴിഞ്ഞു- എം വി ഗോവിന്ദൻ

M V Govindan
വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം : അയോധ്യ ക്ഷേത്രത്തിലെ വൻകൊള്ള പുറത്തുവന്നതോടെ മതത്തെ ദുരുപയോഗം ചെയ്യുന്നവരുടെ മുഖംമൂടി പരിപൂർണമായും അഴിഞ്ഞുവീണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസികളുടെയും ക്ഷേത്രങ്ങളുടെയും വക്താക്കളായി നടക്കുന്നവർതന്നെ നേതൃത്വം കൊടുത്ത വമ്പൻ ക്ഷേത്രക്കൊള്ളയാണ്‌ അയോധ്യയിൽ നടന്നത്‌. കേരളത്തിൽ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങൾ തങ്ങൾക്ക്‌ വിട്ടുതരണമെന്ന്‌ ആവശ്യമുന്നയിക്കുന്നവരുടെ മറ്റൊരു മുഖമാണിത്‌.


പാവപ്പെട്ടവരടക്കം, വിശ്വാസികൾ നൽകുന്ന സംഭാവനയായ കോടിക്കണക്കിന്‌ രൂപ കൊള്ളയടിച്ച്‌ തിന്നുകൊഴുക്കുകയാണ്‌ ഇത്തരക്കാർ. 20,000 കോടി രൂപയിലധികം വിലവരുന്ന സ്വർണവും വെള്ളിയും പണവുമാണ്‌ കൊള്ളയടിച്ചതെന്നാണ്‌ ആർഎസ്‌എസ്‌ പ്രമുഖൻതന്നെ വെളിപ്പെടുത്തിയത്‌. രജിസ്‌റ്റർ ചെയ്യാത്ത സംഭാവനകളിൽനിന്നുള്ള കൊള്ള ഇതിൽ വരുന്നില്ല.


സംഭവം മറച്ചുവയ്ക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും സംഘപരിവാറിനകത്തുനിന്ന്‌ തന്നെയാണ്‌ കൊള്ളവിവരം പുറത്തുവന്നത്‌ എന്നതിനാലാണ്‌ ഗത്യന്തരമില്ലാതെ പലർക്കും വാർത്ത കൊടുക്കേണ്ടിവന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home