വിധിയെ തോൽപ്പിച്ച് ഷാരോണും ആവണിയും പുതുജീവിതത്തിലേയ്ക്ക്

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ആവണിക്ക് താലിചാര്‍ത്തുന്ന ഷാരോണ്‍ (ഇടത്) ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നു (വലത്)
ആലപ്പുഴ: വിധിയെ തോൽപ്പിച്ച് വി എം ഷാരോണും ആവണിയും പുതിയ ജീവിതത്തിലേയ്ക്ക് ചുവടുവെച്ചു. വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ലപ്പുഴ കൊമ്മാടി മുത്തലശേരിയിൽ ആവണിക്ക് തുമ്പോളി വളപ്പിൽ വീട്ടിൽ വി എം ഷാരോൺ ആശുപത്രിയിൽ വെച്ചാണ് താലികെട്ടിയത്. രണ്ട് മാസത്തെ ചികിത്സയ്ക്കൊടുവിൽ ആവണിയും ഷാരോണും തുമ്പോളി പാട്ടുക്കുളം ക്ഷേത്രത്തിൽ വിവാഹിതരായി.
കഴിഞ്ഞ വര്‍ഷം നവംബർ 21നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്ക് പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റി.
ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയ ശേഷമാണ് ക്ഷേത്രസന്നിധിയിൽ ഇരുവരും വിവാഹിതരായത്. ചേർത്തല ബിഷപ്പ് മൂർ സ്കൂൾ അദ്ധ്യാപികയാണ് ആവണി. ചേർത്തല കെവിഎം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസി.പ്രൊഫസറാണ് ഷാരോൺ.










0 comments