ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിൻറെ ആക്രമണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിൻറെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഓട്ടോ ഡ്രൈവർ മുത്തിക്കാണിയിൽ അശ്വിൻ, യാത്രക്കാരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.










0 comments