ad
Deshabhimani

ആറ്റുകാൽ പൊങ്കാല ശുചീകരണം: മാലിന്യം പലയിടത്തും കുന്നുകൂടി കിടക്കുന്നു, മേയറുടെ വാദം പൊളിയുന്നു

ആറ്റുകാൽ പൊങ്കാല ശുചീകരണം: മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 13, 2026, 03:28 PM | 1 min read

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗര ശുചീകരത്തിൽ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു. നഗരം വൃത്തിയാക്കാന്‍ മൂന്ന് ദിവസമെടുത്തുവെന്നും ക്ഷേത്ര പരിസരങ്ങളിൽ ഇപ്പോഴും മാലിന്യം നീക്കം ചെയ്തിട്ടില്ലെന്നും തിരുവനന്തപുരം ജില്ലാ കലക്ടറുടെ റിപ്പോർട്ട്.


പൊങ്കാലയുടെ അടുത്ത ദിവസം തന്നെ നഗരം വൃത്തിയാക്കിയെന്ന മേയര്‍ വി വി രാജേഷിന്‍റെ വാദമാണ് പൊളിഞ്ഞു വീണത്. ശുചീകരണത്തിലെ വീഴ്ച പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയതിനെ തുടര്‍ന്ന്, ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് കലക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്.


നഗരസഭയുടെ വീഴ്ചയെത്തുടർന്ന് സംസ്കൃത കോളേജിലെ മാലിന്യം നീക്കം ചെയ്യാത്ത പശ്ചാത്തലത്തിൽ, ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ കോളേജും പരിസരവും വൃത്തിയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home