Deshabhimani

ജീവന് വിലയില്ലേ

print edition അട്ടപ്പാടിയിൽ ഒരു മാസത്തിനിടെ മരിച്ചത്‌ 5 കുട്ടികൾ; അനങ്ങാതെ സർക്കാർ

child death

പ്രതീകാത്മക ചിത്രം

avatar
വേണു കെ ആലത്തൂർ

Published on Oct 23, 2026, 12:57 AM | 1 min read

പാലക്കാട്‌: അട്ടപ്പാടിയിൽ തുടർച്ചയായി ആദിവാസി ശിശുമരണമുണ്ടായിട്ടും അവലോകനയോഗംപോലും വിളിക്കാതെ ആരോഗ്യ വകുപ്പ്‌. ഒരു മാസത്തിനിടെ മൂന്ന്‌ നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ച്‌ കുട്ടികളാണ്‌ മരിച്ചത്‌. നാലുമാസത്തിനിടെ എട്ട്‌ കുട്ടികൾ മരിച്ചു. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതോടെ ആരോഗ്യമേഖലയുടെ പ്രവർത്തനം താറുമാറായതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും കുട്ടികൾ മരിച്ചിട്ടും മന്ത്രിയോ വകുപ്പിലെ ഉന്നതരോ ഗ‍ൗരവമായി ഇടപെടുന്നില്ല. പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ അവലോകനയോഗം വിളിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ല.


ആദിവാസി കുട്ടികളുടെയും ഗർഭിണികളുടെയും ചികിത്സയ്‌ക്കുള്ള പ്രത്യേക മാനദണ്ഡം പല ആശുപത്രികളും പാലിക്കുന്നില്ലെന്നും പരാതിയുണ്ട്‌. കഴിഞ്ഞദിവസം തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ച 20 ദിവസം പ്രായമായ ആൺകുഞ്ഞിന്റെ കാര്യത്തിലും ഇ‍ൗ ചികിത്സാ മാനദണ്ഡം പാലിച്ചില്ലെന്ന്‌ പരാതിയുണ്ട്‌. തൃശൂർ മെഡിക്കൽ കോളേജിൽ പ്രസവിച്ച കുഞ്ഞിന്‌ തൂക്കക്കുറവുണ്ടായിരുന്നു. തൂക്കം കൂടിയിട്ടേ ആശുപത്രിയിൽനിന്ന്‌ വിട്ടയക്കാവൂ. അല്ലെങ്കിൽ അട്ടപ്പാടിയിലെ ആശുപത്രിയിലേക്ക്‌ റഫർ ചെയ്യണം. ഇതുചെയ്യാതെ, വീട്ടിലേക്ക്‌ പറഞ്ഞുവിടുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF Leader arrest

02

print edition അരങ്ങുവാഴുന്നത്‌ സ്‌പോൺസർമാരും തട്ടിപ്പുകാരും
Sponsers

04

print edition സ്പോൺസറുടെ തട്ടിപ്പ്‌: യുഡിഎഫ്‌ നേതൃത്വവും കുരുങ്ങും
deshabhimani section

Recommended

Deshabhimani
Home