Deshabhimani

അട്ടപ്പാടിയിലെ ശിശുമരണം: കുടുംബങ്ങളെ അധിക്ഷേപിച്ച്‌ വി കെ ശ്രീകണ്‌ഠൻ എംപി

V K Sreekandan
വെബ് ഡെസ്ക്

Published on Oct 28, 2026, 10:12 PM | 1 min read

പാലക്കാട്‌: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ കുടുംബങ്ങളെ അധിക്ഷേപിച്ച്‌ കോൺഗ്രസ്‌ എംപി. പോഷകാഹാരത്തോടുള്ള വിരക്തിയാണ്‌ മരണങ്ങൾക്ക്‌ കാരണമെന്നാണ്‌ വി കെ ശ്രീകണ്‌ഠൻ എംപി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്‌.


പല മരണങ്ങൾക്കും കാരണം അരിവാൾ രോഗമാണ്‌. പോഷകാഹാരം ഇല്ലാത്തതാണ്‌ ഇതിനുകാരണം. പോഷകാഹാരം ലഭ്യക്കാത്തതല്ല, അത് കഴിക്കാൻ വിസമ്മതിക്കുകയാണ്‌ നല്ലൊരു വിഭാഗവും. അങ്കണവാടികളിലൂടെ മുട്ടയും പാലും മറ്റ് പോഷക ഉൽപ്പന്നങ്ങളും വീടുകളിൽ എത്തിക്കുന്നുണ്ട്‌. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ കൊണ്ടുകൊടുത്താലും കഴിക്കില്ല. ഭക്ഷണം, പോഷകാഹാരം അതിനോടൊക്കെ വിരക്തിയാണെന്നും ആവശ്യമായ ബോധവൽക്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.


പോഷകാഹാര പ്രശ്‌നം പരിഹരിക്കാനാണ്‌ മുമ്പ് കമ്യൂണിറ്റി കിച്ചൻ തുടങ്ങിയത്‌. എന്നാൽ, നിലവിൽ ഏതാനും എണ്ണംമാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ഫലപ്രദമായ ചികിത്സാ സൗകര്യങ്ങൾ അട്ടപ്പാടിയിലുണ്ടെന്നും ശിശുമരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ വിദഗ്‌ധ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും ശ്രീകണ്‌ഠൻ പറഞ്ഞു.


ആരോഗ്യവകുപ്പിന്റെ അനാസ്ഥയിൽ നാല്‌ മാസത്തിനിടെ 10 ശിശുമരണമാണ്‌ ആദിവാസി ഉന്നതികളിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. അഗളി ധോണികുണ്ട്‌ ചിണ്ടക്കി ഉന്നതിയിലെ രാജി–സുനീഷ്‌ ദമ്പതികളുടെ ആൺകുഞ്ഞാണ്‌ അവസാന ഇര. ഒമ്പത്‌ മാസം പൂർത്തിയായ ഗർഭസ്ഥശിശു ചൊവ്വ രാവിലെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌.


അട്ടപ്പാടിയിൽ ആദിവാസി കുഞ്ഞുങ്ങൾക്കുള്ള സഹായവും സർക്കാർ വെട്ടിയിരുന്നു. മൂന്നുമാസം മുതൽ ഒന്നവരയസ്സുവരെയുള്ള കുട്ടികൾക്ക്‌ എല്ലാ മാസവും നൽകിയ രണ്ടായിരം രൂപ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ നൽകുന്നില്ല. ഫണ്ടില്ലെന്നാണ്‌ ന്യായീകരണം. സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) പ്രകാരമാണ്‌ സഹായം നൽകിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home