ad
Deshabhimani

നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം; 3 മരണം

Car Accident
വെബ് ഡെസ്ക്

Published on Aug 10, 2026, 07:09 AM | 1 min read

അട്ടപ്പാടി: പാറയിലിടിച്ച് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപക‌ടത്തിൽ മൂന്ന് പേർ മരിച്ചു. തമിഴ്‌നാട് അതിർത്തിക്ക് സമീപം മുള്ളിയിൽ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. തമിഴ്‌നാട് സ്വദേശികളായ രാജ് കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ് മരിച്ചത്.


മരണവീട്ടിൽ പോയി മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. റോഡരികിലെ പാറയിൽ ഇടിച്ച് കാർ താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. കേരള പൊലീസും തമിഴ്‌നാട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home