ad
Deshabhimani

അലയടിച്ച് പ്രതിഷേധം; കോൺ​ഗ്രസ് ക്രിമിനൽ കൂട്ടത്തിനെതിരെ നാട് തെരുവിൽ

Attack against Veena George DYFI protest at Palakkad

ഡിവൈഎഫ്ഐ പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Feb 26, 2026, 07:49 AM | 1 min read

തിരുവനന്തപുരം: പ്രതിഷേധത്തെ മറയാക്കി ആരോഗ്യമന്ത്രി വീണാ ജോർജിനെ കോൺ​ഗ്രസ് ക്രിമിനൽസംഘം വളഞ്ഞിട്ടാക്രമിച്ചതിൽ സംസ്ഥാനമാകെ പ്രതിഷേധം. കോൺ​ഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ നാടൊന്നാകെ തെരുവിലിറങ്ങി. ആരുടെയും ആഹ്വാനമില്ലാതെ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധമുയർന്നു.


ബുധനാഴ്ച വൈകുന്നരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ സംഘം ആരോഗ്യമന്ത്രിയെ ആക്രമിച്ചത്. കണ്ണൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനച്ചടങ്ങിന്‌ എത്തിയതായിരുന്നു മന്ത്രി. കല്യാട്‌ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണകേന്ദ്രം ഉൾപ്പെടെയുള്ള ഉദ്‌ഘാടനച്ചടങ്ങുകളിൽ പങ്കെടുത്ത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസിൽ മടങ്ങാനായി ബുധൻ പകൽ 3.15ന്‌ കണ്ണൂർ റെയിൽ സ്റ്റേഷനിലെത്തിയപ്പോഴാണ്‌ ആക്രമണം.


കരിങ്കൊടി കാണിക്കാനെന്ന പേരിൽ ഇരുവശങ്ങളിലൂടെ രണ്ടു സംഘമായി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിന്‌ നേതൃത്വംകൊടുത്ത അഞ്ച്‌ കെഎസ്‌യു നേതാക്കളെ അറസ്റ്റ്‌ചെയ്‌തിട്ടുണ്ട്. ജില്ലാ പ്രസിഡന്റ്‌ പാനൂർ ചെണ്ടയാട്ടെ എം സി അതുൽ, ട്രഷറർ മാട്ടൂലിലെ വി വി അക്ഷയ്‌, വടകരയിലെ ബിതുൽ ബാലൻ, മാടായിയിലെ സി എച്ച്‌ മുബാസ്‌, മാടായിയിലെ അഹമ്മദ്‌ യാസീൻ എന്നിവരെയാണ്‌ കണ്ണൂർ ട‍ൗൺ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌.


ബുധനാഴ്‌ച കണ്ണൂർ ജില്ലയിലാകെ വിവിധ സ്ഥലങ്ങളിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്‌ കോൺഗ്രസുകാർ രംഗത്തെത്തിയിരുന്നു. ആറിടത്ത്‌ പ്രതിഷേധിച്ചിട്ടും മാധ്യമശ്രദ്ധ ലഭിക്കാതെ വന്നതോടെയാണ്‌ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ സ്‌ത്രീയെന്ന പരിഗണന പോലുമില്ലാതെ കടന്നാക്രമിച്ചത്‌. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമാണ് ഒരു വനിതാ മന്ത്രിയെ കായികമായി ആക്രമിക്കുന്നത്‌. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസുകാർ റീത്ത് വച്ചിരുന്നു.


കഴുത്തിന്‌ ഗുരുതര പരിക്കുള്ള മന്ത്രി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമമുണ്ടായ ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ പരിയാരം മെഡിക്കൽ കോളേജിലെ വിദഗ്‌ധ സംഘമെത്തി പരിശോധിച്ചു. കഴുത്തിന്‌ ക്ഷതമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന്‌ എംആർഐ സ്‌കാനിങിന്‌ നിർദ്ദേശിച്ചു. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home