ad
Deshabhimani

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ അക്രമം: കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്‌

Planned Attack leauge.jpg
വെബ് ഡെസ്ക്

Published on May 06, 2026, 06:42 PM | 1 min read

പാലക്കാട്‌: സിപിഐ എം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്‌. എൽഡിഎഫ്‌, യുഡിഎഫ്‌ പ്രവർത്തകർ ഉൾപ്പെടെയാണ്‌ പാലക്കാട്‌ ട‍ൗൺ നോർത്ത്‌ പൊലീസ്‌ സ്വമേധയ കേസെടുത്തത്‌. രമേഷ്‌ പിഷാരടിയുടെ തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്‌ യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ അക്രമം അഴിച്ചുവിട്ടത്‌.


വോട്ടെണ്ണൽ ദിനമായ തിങ്കൾ വൈകിട്ട്‌ 6.30നായിരുന്നു അക്രമം. വിക്‌ടോറിയ കോളേജിന്‌ സമീപത്തുനിന്ന്‌ തുടങ്ങിയ പ്രകടനം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിലെത്തിയപ്പോൾ അക്രമാസക്തമായി. ഓഫീസിലേക്ക്‌ പടക്കവും കല്ലും സോഡാക്കുപ്പിയും എറിയുകയായിരുന്നു. ഇവരെ തടയാൻ പൊലീസ്‌ തയ്യാറായില്ല. ഇത്‌ എൽഡിഎഫ്‌ പ്രവർത്തകർ ചോദ്യം ചെയ്‌തു. ഇതോടെ പൊലീസ്‌ പാർടി ഓഫീസിൽ ഇരച്ചുകയറി പ്രവർത്തകരെ മർദിച്ചു. മുതുകിനും കൈക്കും ഗുരുതര പരിക്കേറ്റ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അമ്പതോളം പൊലീസുകാരാണ്‌ ഓഫീസിൽകയറി പ്രവർത്തകരെ ആക്രമിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home