ad
Deshabhimani

സിഎംഎഫ്‌ആർഐ പഠനം

ഉയർന്ന വേതനം ആകർഷണം; കേരളത്തിൽനിന്ന്‌ കടലിൽ പോകുന്നവരിൽ 58 ശതമാനവും അതിഥിത്തൊഴിലാളികൾ

Fishing Boat

Photo: Deshabhimani

avatar
സ്വന്തം ലേഖിക

Published on Aug 28, 2025, 11:06 AM | 1 min read

കൊച്ചി: കേരളത്തിൽ സമുദ്രമത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥിത്തൊഴിലാളികളെന്ന് പഠനം. കേരളത്തിലെ ഉയർന്ന വേതനമാണ്‌ അവരെ ഇങ്ങോട്ട്‌ ആകർഷിക്കുന്നതെന്ന്‌ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി.


കേരളത്തിലെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്; 78 ശതമാനം. പ്രധാനമായും തമിഴ്‌നാട്, പശ്ചിമബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് മേഖലയിലുള്ളത്. സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും അതിഥിത്തൊഴിലാളികളാണ്. സ്വന്തം നാട്ടിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, കേരളത്തിലെ ഉയർന്ന വേതനം, ആവശ്യകത തുടങ്ങിയവയാണ് അതിഥിത്തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.


തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20 മുതൽ -30 ശതമാനംവരെ സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും ചെലവഴിക്കുമ്പോൾ അതിഥിത്തൊഴിലാളികൾ വരുമാനത്തിന്റെ 75 ശതമാനവും നാട്ടിലുള്ള കുടുംബങ്ങൾക്ക് അയക്കുന്നു. വരുമാനക്കുറവ്, കടബാധ്യത, പലിശ, തൊഴിലില്ലായ്മ തുടങ്ങിയവയാണ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ. സ്വത്വ പ്രതിസന്ധി, വിവേചനം, ഒറ്റപ്പെടൽ എന്നിവയാണ് അതിഥിത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ.


​ശിൽപ്പശാല സംസ്ഥാന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷനായി. ഡോ. ശ്യാം എസ് സലിം, ഡോ. എ ആർ അനുജ, ഡോ. ടി ഉമ മഹേശ്വരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home