Deshabhimani

രാവിലെ അസി. മാനേജർ, വൈകുന്നേരം മദ്യവിൽപ്പന; കൺസ്യൂമർ ഫെഡിൽ കോൺഗ്രസ് നേതാവിന് വിചിത്ര നിയമനം

consumerfed fredi.jpg
വെബ് ഡെസ്ക്

Published on Nov 21, 2026, 03:10 PM | 1 min read

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കൺസ്യൂമർഫെഡിൽ കോൺഗ്രസ് നേതാവിന് വിചിത്ര നിയമനം. തിരുവനന്തപുരം അസിസ്റ്റന്റ് റീജിയണൽ മാനേജരായി ജോലി ചെയ്യുന്ന കോൺഗ്രസ് നേതാവിന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം പ്രീമിയം കൗണ്ടറിൽ മദ്യം വിൽക്കുന്ന അധികജോലി കൂടി നൽകി. തിരുവനന്തപുരം ഡിസിസി അംഗവും ഐഎൻടിയുസി കൺസ്യൂമർ ഫെഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ജെ ഫ്രെഡിക്കാണ് കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ നിയമനം നൽകിയത്. അധിക ജോലിക്ക് ദിവസം 425 രൂപ വീതം ദിവസവേതനമായി നൽകാനാണ് തീരുമാനം.


ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി വിദേശമദ്യ ഷോപ്പ് ഇൻചാർജ് ഒക്ടോബർ 27ന് എംഡിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 29ന് അധിക ജോലി ചെയ്യാൻ താൽപര്യമുണ്ടെന്നും വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഏതെങ്കിലും വിദേശമദ്യഷോപ്പിൽ ജോലി ചെയ്യാൻ അനുവാദം നൽകണമെന്നും വ്യക്തമാക്കി ഫ്രെഡിയും എംഡിക്ക് കത്ത് നൽകി. ഇരുകത്തുകൾ പരിഗണിച്ചാണ് നവംബർ ആറിന് ഒരേ സ്ഥാപനത്തിൽ രണ്ട് ജോലികൾ ചെയ്യാൻ അനുമതി നൽകിയത്.​





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home