വാഗ്ദാനങ്ങൾ പാലിച്ചില്ല, ആശമാർ വീണ്ടും സമരത്തിന്

തിരുവനന്തപുരം : കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വാഗ്ദാന ലംഘനത്തിനെതിരെ സമരത്തിനൊരുങ്ങി ആശമാർ. ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറിയെന്നും വിരമിക്കൽ ആനുകൂല്യം നൽകുമെന്ന ഉറപ്പ് സംസ്ഥാന സർക്കാരും പാലിച്ചില്ലെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. അധികാരത്തിലേറി ഒരു മാസത്തിനകം വിരമിക്കൽ ആനുകൂല്യം നൽകാമെന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നാൽ ഇതിൽ നിന്നും സർക്കാർ പിന്നോട്ടുപോയി. സമരപ്പന്തലിൽ വന്നാണ് ഉറപ്പുതന്നത്. ഇത് ഉടൻ നടപ്പാക്കണമെന്നും അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നുമാണ് മുന്നറിയിപ്പ്. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നെന്നും ആശമാർ പറഞ്ഞു.









0 comments