ആശാ വർക്കേഴ്‌സ് ഫെഡ. സംസ്ഥാന സമ്മേളനം സമാപിച്ചു
print edition ആശാ വർക്കർമാരെ സ്ഥിരപ്പെടുത്തണം

പാലക്കാട് : ആശാ വർക്കർമാരെ സ്ഥിരപ്പെടുത്തണമെന്നും ഇഎസ്‌ഐ, പ്രൊവിഡന്റ് ഫണ്ട്, വിരമിക്കൽ ആനുകൂല്യം എന്നിവ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഓണം ബോണസായി 10,000 രൂപ അനുവദിക്കുക, ഓണറേറിയം 21,000 രൂപയാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു, സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗം എം പത്മിനി, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി പ്രഭാവതി എന്നിവർ സംസാരിച്ചു. ഭാവി പ്രവർത്തനരേഖ പി പി പ്രേമ അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.
എം ബി പ്രഭാവതി പ്രസിഡന്റ്, പി പി പ്രേമ ജനറൽ സെക്രട്ടറി
കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ(സിഐടിയു) പ്രസിഡന്റായി എം ബി പ്രഭാവതിയെയും ജനറൽ സെക്രട്ടറിയായി പി പി പ്രേമയെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. രജനി മോഹനാണ് ട്രഷറർ. മറ്റുഭാരവാഹികൾ: അജിത രാജൻ, ലിസി വർഗീസ്, ആർ സുജാത, ഗീതാഭായ്, എം ജി സിന്ധു വിനോദ്, വി പി ഭവിത (വൈസ് പ്രസിഡന്റ്), കെ രമണി, കെ പി വിജയ, കെ സജികുമാരി, കെ വി രശ്‌മി, മായ റിനു, മുംതാസ് സലാം, എൻ ശ്രീജ, ഇ രമണി (ജോയിന്റ് സെക്രട്ടറി).









0 comments