ad
Deshabhimani

print edition കേന്ദ്ര തീരുമാനത്തിനെതിരെ സമരം; വർധിപ്പിച്ച ആനുകൂല്യം പിൻവലിക്കരുത്‌: ആശാ വർക്കേഴ്‌സ്‌ ഫെഡറേഷൻ

Asha Workers.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 02:52 AM | 1 min read

തിരുവനന്തപുരം: ആശമാരുടെ വർധിപ്പിച്ച ഫിക്‌സഡ്‌ ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും പിൻവലിച്ച കേന്ദ്ര നടപടി പിൻവലിക്കുംവരെ ശക്തമായ സമരം നടത്തുമെന്ന്‌ ആശാ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി. ആശമാരുടെ വിയർപ്പിന്റെ ഫലം വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി പ്രേമ പറഞ്ഞു.


രാജ്യത്ത് 10 ലക്ഷത്തോളവും കേരളത്തിൽ 26,125ഉം ആശമാരുണ്ട്‌. 2000 രൂപയാണ്‌ കേന്ദ്രസർക്കാർ നിശ്ചയിച്ച ഫിക്‌സഡ്‌ ഇൻസെന്റീവ്‌. ഇതിൽ 40 ശതമാനം സംസ്ഥാനമാണ്‌ വഹിക്കുന്നത്‌. ഇതിനൊപ്പം കേരളസർക്കാർ 1000 രൂപകൂടി ചേർത്താണ്‌ 3000 രൂപ ഫിക്‌സഡ്‌ ഇൻസെന്റീവ്‌.


ഇത്‌ വർധിപ്പിക്കണമെന്ന്‌ വർഷങ്ങളായുള്ള ആവശ്യമാണ്‌. 1500 രൂപ വർധിപ്പിക്കുമെന്ന തീരുമാനമാണ്‌ ഇപ്പോൾ കേന്ദ്രസർക്കാർ പിൻവലിച്ചത്‌.

കേന്ദ്രം നൽകേണ്ട ആനുകൂല്യം കേരളം നൽകണമെന്ന് ആ വശ്യപ്പെട്ടുള്ള എസ്‌യുസിഐയുടെ സമരത്തിൽ വന്ന കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി വിഷയത്തിൽ ഇടപെടുമെന്ന്‌ പറഞ്ഞിരുന്നു.


പ്രഖ്യാപിച്ച വർധന പോലും പിൻവലിക്കാനാണോ അദ്ദേഹം ഇടപെട്ടതെന്ന്‌ എസ്‌യുസിഐ വ്യക്തമാക്കണം. സംസ്ഥാനത്തിനെതിരെ സമരം നടത്തിയവർ ഇപ്പോൾ കേന്ദ്ര തീരുമാനത്തിനെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home