ആശമാരുടെ 2 മാസത്തെ ഓണറേറിയം ഉടൻ

തിരുവനന്തപുരം
ആശാ വർക്കർമാരുടെ രണ്ടുമാസത്തെ ഓണറേറിയം ഉടൻ നൽകും. ഇതിനായി 51.26 കോടി രൂപ അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവിറങ്ങി. വൈകാതെ തുക ആശമാരുടെ അക്കൗണ്ടിലെത്തും.
മാർച്ച്, ഏപ്രിൽ മാസത്തെ ഓണറേറിയമാണ് നൽകാനുള്ളത്. മാർച്ചിൽ ഇൻസെന്റീവ് നൽകിയിട്ടുണ്ട്. ഇതിന് 15.43 കോടി രൂപ വേണ്ടിവന്നു. ഫെബ്രുവരിയിലെ ഓണറേറിയം നൽകാൻ 18 കോടി രൂപ വിനിയോഗിച്ചു. 26125 ആശാ പ്രവർത്തകരാണുള്ളത്. ഇവർക്ക് 7000 രൂപ വീതം ഓണറേറിയം പൂർണമായും സംസ്ഥാനമാണ് നൽകുന്നത്. ഇതിനുള്ള മാനദണ്ഡം കേരളത്തിൽ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളത്തിലാണ്.
ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ സ്‌കീം പദ്ധതിയായാണ് ആശമാരുടെ പ്രവർത്തനമെങ്കിലും ഇൻസെന്റീവായി രണ്ടായിരം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. അതുതന്നെ കൃത്യമായി നൽകുന്നില്ല. ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാനമാണ് നൽകുന്നത്.









0 comments