ആശാസമരം: മറുപടിയില്ലാതെ 
‘പിന്തുണ’ക്കാർ

asha workers honorarium
avatar
പ്രത്യേക ലേഖകൻ

Published on Mar 02, 2025, 05:22 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം ആശമാർ നടത്തുന്ന സമരം ദിനംപ്രതി ദുർബലമാകുന്നു. സമരത്തെ കണ്ണടച്ച്‌ പിന്തുണയ്‌ക്കുന്ന പ്രതിപക്ഷ, ബിജെപി, മാധ്യമ കൂട്ടുകെട്ടിന്‌ ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മുന്നിൽ മറുപടിയില്ലാതായി. ശനിയാഴ്‌ച സമരക്കാരെ കാണാനെത്തിയ കേന്ദ്രമന്ത്രിക്കും പ്രധാനമന്ത്രിയെ കണ്ട്‌ കാര്യങ്ങൾ ബോധിപ്പിക്കാമെന്ന്‌ പറയേണ്ടിവന്നു. ആശമാരുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം ആർക്കും തള്ളിക്കളയാൻ കഴിയില്ലെന്നാണ്‌ സുരേഷ്‌ ഗോപിയുടെ പ്രതികരണം തെളിയിച്ചത്‌.


ശരിയായ മുദ്രാവാക്യമല്ല ഇവർ ഉയർത്തുന്നത്‌ എന്ന്‌ മനസിലാക്കിയാണ്‌ കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിക്കും സമരത്തെ തള്ളേണ്ടി വന്നത്‌. ആശമാർ അടക്കം സ്കീം വർകേഴ്‌സ്‌ ഉൾപ്പെടെ എല്ലാവിധ സേവകരുടെയും തൊളിലാളികളുടെയും ഒപ്പമാണ്‌ കേരള സർക്കാർ എന്ന്‌ തെളിയിക്കുന്ന ഒട്ടനവധി നടപടിയാണ്‌ പൂർത്തിയാക്കിയത്‌. സാമ്പത്തിക ഞെരുക്കത്തിലും ആശമാരുടെ കുടിശിക തീർത്ത്‌ നൽകി. ഓണറേറിയം, ആനുകൂല്യം എന്നിവയുടെ വർധന സംബന്ധിച്ച്‌ കേന്ദ്രത്തോട്‌ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രം നൽകേണ്ട ഇൻസെന്റീവ്‌ ഇനത്തിലുള്ള 100 കോടി തടഞ്ഞുവച്ചിട്ടും അതും സംസ്ഥാനം നൽകി. എന്തുകൊണ്ട്‌ കേന്ദ്രത്തിന്‌ മുന്നിൽ സമരവുമായി പോകാൻ തയ്യാറാകുന്നില്ലെന്ന ചോദ്യത്തോടും മൗനമാണ്‌ സമരം ചെയ്യുന്ന ആശമാരുടെ നേതാക്കൾക്കുള്ളത്‌.


എന്നാൽ, സമരത്തെ അക്രമത്തിന്റെ മാർഗത്തിലേക്ക്‌ മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് സമരരംഗത്തുള്ള ആശമാരുടെയും തൊഴിൽ സംബന്ധമായ ഭാവിയേ ദോഷകരമായി ബാധിക്കുന്നതുമാണ്. ചില ഗൂഢാലോചനക്കാർ ചേർന്ന്‌ ആശമാരെ തെറ്റിദ്ധരിപ്പിച്ചാണ്‌ സമരരംഗത്ത്‌ കൊണ്ടുവന്നത്‌ എന്ന്‌ അവരുടെ പ്രതികരണങ്ങളിൽനിന്നുതന്നെ തെളിഞ്ഞിരുന്നു. എസ്‌യുസിഐ, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങി കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക്‌ വിലങ്ങിടുന്ന ചിലരാണ്‌ പിന്നിൽനിന്ന്‌ ആശ സമരത്തെ നയിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home