തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളായി; 21 സീറ്റിൽ സിപിഐ എം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 28ൽ 21 ഡിവിഷനുകളിൽ സിപിഐ എം മത്സരിക്കും. നാല് സീറ്റിൽ സിപിഐയും ഒരോ സീറ്റുകളിൽ ജനതാദൾ എസും ആർജെഡിയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും.
ഇത്തവണയും മികച്ച വിജയം ആവർത്തിക്കാനൊരുങ്ങുകയാണ് എൽഡിഎഫ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്ന 26 ഡിവിഷനിൽ 21ലും എൽഡിഎഫ് വിജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കാണ്. 12 വാർഡുകളിളും വനിതാ സംവരണമാണ്. രണ്ട് വാർഡുകളിൽ പട്ടികജാതി വനിതാ സംവരണവും ഒരു വാർഡിൽ പട്ടികജാതി സംവരണവുമാണ്.
ഡിവിഷൻ | സ്ഥാനാർഥി | പാർടി |
ഇലകമൺ | ആദർശ് ഇലകമൺ | സിപിഐ |
നാവായിക്കുളം | ബി പി മുരളി | സിപിഐ എം |
കിളിമാനൂർ | ഫാത്തിമ ഹിസാന | സിപിഐ എം |
കല്ലറ | പുലിപ്പാറ സന്തോഷ് | സിപിഐ |
വെഞ്ഞാറമുട് | പി വി രാജേഷ് | സിപിഐ എം |
ആനാട് | ജെ യഹിയ | സിപിഐ എം |
പാലോട് | ഡോ. കെ ആർ ഷൈജു | സിപിഐ എം |
ആര്യനാട് | അഡ്വ. എൻ ഷൗക്കത്തലി | സിപിഐ എം |
വെള്ളനാട് | എൽ പി മായാദേവി | സിപിഐ എം |
പൂവച്ചൽ | അഡ്വ. വി രാധിക | സിപിഐ |
ഒറ്റശേഖരമംഗലം | ഗിരിജകുമാരി ഒ | സിപിഐ എം |
വെള്ളറട | ആതിര ഗ്രേസ് റ്റി എൽ | സിപിഐ എം |
കുന്നത്തുകാൽ | വിജയരാജി ഐ വി | സിപിഐ എം |
പാറശ്ശാല | അഡ്വ. എസ് കെ ബെൻ ഡാർവിൻ | സിപിഐ എം |
മര്യാപുരം | രാജൻ വി പൊഴിയൂർ | കേരള കോൺഗ്രസ് (എം) |
കാഞ്ഞിരംകുളം | ഡി ആർ സെലിൻ | ജനതാദൾ (എസ്) |
ബാലരാമപുരം | അഡ്വ. എസ്കെ പ്രീജ | സിപിഐ എം |
വെങ്ങാനൂർ | ജി എസ് കല | ആർ ജെ ഡി |
പള്ളിച്ചൽ | ബി ശോഭന | സിപിഐ |
മലയിൻകീഴ് | എസ് സുരേഷ്ബാബു | സിപിഐ എം |
കരകുളം | ആർ പ്രീത | സിപിഐ എം |
പോത്തൻകോട് | കാർത്തിക എസ് നായർ | സിപിഐ എം |
കണിയാപുരം | അഡ്വ. എം റാഫി | സിപിഐ എം |
മുരുക്കുംപുഴ | ജെ ബി റാണി | സിപിഐ എം |
കിഴുവിലം | അഞ്ചുതെങ്ങ് സുരേന്ദ്രൻ | സിപിഐ എം |
ചിറയിൻകീഴ് | ഷീല എസ് | സിപിഐ എം |
മണമ്പൂർ | അഡ്വ. എസ് ഷാജഹാൻ | സിപിഐ എം |
കല്ലമ്പലം | വി പ്രിയദർശിനി | സിപിഐ എം |









0 comments