കോൺഗ്രസ് നേതാക്കൾ വിശ്വസിക്കാൻ കൊള്ളാത്തവരെന്ന് ഷൗക്കത്ത്’

നിലമ്പൂർ
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി പി വി അൻവർ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ഉപതെരഞ്ഞെടുപ്പിൽ എടക്കര പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഒ ടി ജെയിംസിനെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഷൗക്കത്ത് വഴങ്ങിയില്ല. നിയമസഭയിൽ സീറ്റ് കിട്ടുമെന്ന് ഉറപ്പിക്കാനാവില്ലെന്നും കോൺഗ്രസ് നേതാക്കൾ വിശ്വസിക്കാൻ കൊള്ളാത്തവരാണ് എന്നുമായിരുന്നു ഷൗക്കത്തിന്റെ മറുപടി.
ഉപതെരഞ്ഞെടുപ്പിൽ തനിക്ക് 75,000 വോട്ട് കിട്ടുമെന്നും ജയിക്കുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments