അൻവറിനെതിരെ വധശ്രമം; കേസുണ്ടെന്ന് സമ്മതിച്ച് ഷൗക്കത്ത്

നിലമ്പൂർ :
പി വി അൻവറിനെ വധിക്കാൻ ശ്രമിച്ചതിന് കേസുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരം. പൂക്കോട്ടുപാടം പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിലാണ് ഷൗക്കത്ത് മുഖ്യപ്രതി.
നിലമ്പൂർ പൊലീസിൽ മറ്റൊരു കേസുമുണ്ട്. ഷൗക്കത്തിന് ആകെ 8.17 കോടി രൂപയുടെ സ്വത്തുണ്ട്. ഭാര്യക്ക് 4.9 കോടി രൂപയുടെ സ്വത്തും. ഭാര്യക്ക് ആറുലക്ഷം രൂപ വിലയുള്ള വാഹനവും 71.48 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമുണ്ട്.









0 comments