ad
Deshabhimani

മകന് നിരന്തരം ലഹരി നൽകി : കാപ്പാ കേസ് പ്രതിയെ കുത്തിയ പിതാവ് അറസ്റ്റിൽ

arrest 1.
വെബ് ഡെസ്ക്

Published on Apr 07, 2026, 07:58 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ക​രി​ക്ക​ക​ത്ത് മ​ക​ന്‍റെ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ക​ട​കം​പ​ള്ളി സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.മ​ക​ന് ല​ഹ​രി എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സ​തീ​ഷ് കു​മാ​ർ പ​ല ത​വ​ണ വി​ല​ക്കി​യി​ട്ടും മ​ക​ന് വി​ജി​ൻ ക​ഞ്ചാ​വും മ​ദ്യ​വും എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.സ​തീ​ഷ് കു​മാ​റി​ന്‍റെ മ​ക​ന്‍റെ സു​ഹൃ​ത്ത് വി​ജി​ൻ വി​ക്ട​ർ (32) ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.


വി​ജി​ൻ പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കാ​പ്പ ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​തീ​ഷ് കു​മാ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു.ശ​നി​യാ​ഴ്ച വൈ​കി​ട്ട് ക​രി​ക്ക​കം റെ​യി​ൽ​വേ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സ​തീ​ഷ് കു​മാ​ർ വി​ജി​നെ ക​ത്തി കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജി​ൻ വി​ക്ട​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home