അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ അന്തരിച്ചു

കണ്ണൂർ: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരെ അപമാനിച്ചതിന് സസ്പെൻഷനിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ അന്തരിച്ചു.വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന, മാവുങ്കാൽ സ്വദേശിയായ, പടന്നക്കാട് തീർഥങ്കര എൻകെബിഎം ഹൗസിങ് കോളനിയിലെ എ. പവിത്രൻ (56) ആണ് അന്തരിച്ചത്. രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു വെള്ളരിക്കുണ്ടിൽ ഡെപ്യൂട്ടി തഹസിൽദാറായിരിക്കെ പവിത്രനെ താലൂക്ക് ഓഫീസിൽ വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ പവിത്രനെ റവന്യൂ മന്ത്രി കെ. രാജൻ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്.പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴം രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്.ഏതാനും നാളുകളായി പവിത്രൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ധന്യ. മക്കൾ: നന്ദകിഷോർ, റിഷിക.










0 comments