ad
Deshabhimani

ഇടുക്കിയിൽ മൂന്ന് ബസ് ഡ്രെെവർമാർ പൊലീസ് പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Jul 13, 2026, 03:21 PM | 1 min read

മൂന്നാർ: ഇടുക്കിയിൽ‌ മൂന്ന് ബസ് ഡ്രെെവർമാർ പൊലീസ് പിടിയിൽ. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇവരെ പിടികൂടിയത്. സ്കൂൾ കോളേജ് ബസ് ഡ്രെെവർമാരിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടി. മൂന്നാർ, മറയൂർ, ദേവികുളം, ശാന്തൻപാറ, രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടന്നത്.


ശനിയും ഞായറും മദ്യപിച്ചതിന്റെ ഹാം​ഗ് ഓവർ ഡ്രെെെവർമാരിൽ‌ ഉണ്ടാകുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.ഡ്രെെവർമാരെ പൊലീസ് സ്റ്റേഷനിലേക്കും തുടർന്ന് മറ്റ് മൂന്ന് ഡ്രെെവർമാരെ ഉപയോ​ഗിച്ച് വണടി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home