print edition അർജുൻ ആയങ്കി റിമാൻഡിൽ

അർജുൻ ആയങ്കിയെ കൂത്തുപറന്പ് മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
കണ്ണൂർ : സമൂഹമാധ്യമങ്ങളിലൂടെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയും ആഭ്യന്തരമന്ത്രിയെ അപമാനിക്കുകയും ചെയ്തെന്ന കേസിൽ പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ റിമാൻഡുചെയ്‌ത് തലശേരി സ്‌പെഷൽ സബ് ജയിലിലേക്കയച്ചു. കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായർ പുലർച്ചെ രണ്ടിന് കണ്ണൂർ റെയ്‌ഞ്ച് ഡിഐജി കെ കാർത്തികിന്റെ നേതൃത്വത്തിലാണ് അർജുനെ പിടികൂടിയത്.
ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ചനിലയിൽ ശനിയാഴ്‌ച വൈകിട്ട് പൊലീസ് കണ്ടെത്തിയിരുന്നു. തളിപ്പറമ്പിൽ പൊലീസ് സ്‌റ്റേഷന് താെട്ടടുത്ത ലോഡ്ജിൽ ഒളിവിലുണ്ടെന്നറിഞ്ഞ് പൊലീസ് എത്തുന്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്കുപോയ അർജുൻ ഡ്രൈവറുടെ ഫോണിൽനിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായെത്താൻ ആവശ്യപ്പെട്ടു. വിവരം ഓട്ടോഡ്രൈവർ പൊലീസിനെ അറിയിച്ചു. വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാർ താളിക്കാവിലെ അഭിഭാഷകയുടെ ഫ്ലാറ്റിനുമുന്നിൽ എത്തിയെന്ന് കണ്ടെത്തിയത്. സൈബർ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്‌തശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. കണ്ണൂർ മജിസ്‌ട്രേട്ട് അവധിയായതിനാൽ കൂത്തുപറന്പ് മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കിയാണ് റിമാൻഡുചെയ്‌തത്.









0 comments