ad
Deshabhimani

ബൈക്ക് ഹോൺ അടിച്ചതിനെച്ചൊല്ലി തർക്കം: 3 പേർക്ക് കുത്തേറ്റു; പ്രതി ഒളിവിൽ

CRIME
വെബ് ഡെസ്ക്

Published on Dec 02, 2025, 08:11 PM | 1 min read

മുണ്ടൂർ: ഹോൺ മുഴക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. സംഭവശേഷം കേച്ചേരി സ്വദേശി കൃഷ്ണ കിഷോറിനായി പേരാമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.


തിങ്കളാഴ്ച രാത്രി 9.30 തോടെയാണ്‌ സംഭവം. ബാഡ്മിന്റൺ കളിച്ചശേഷം ബിനീഷും അഭിനവും അഭിജിത്തും രണ്ട് ബൈക്കുകളിലായി വരികയായിരുന്നു. മുണ്ടൂർ പെട്രോൾ പമ്പിന് സമീപം ഇവർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഹോൺ മുഴക്കി. സമീപത്തുകൂടി വരുകയായിരുന്ന കൃഷ്ണ കിഷോർ ഇതുകേട്ട്‌ പ്രകോപിതനായി.


തുടർന്ന് ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ഇതിനിടെ കൃഷ്ണ കിഷോർ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് മൂവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തിയശേഷം കാറിലെത്തിയ സുഹൃത്തിന്റെ സഹായത്തോടെ കാറിൽ കയറി രക്ഷപ്പെട്ടു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായതാണ് വിവരം. മുണ്ടൂരിലെ പച്ചക്കറി ക്കടയിലെ ജീവനക്കാരനായിരുന്നു കൃഷ്ണ കിഷോർ.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home