അർജന്റീന നവംബർ 15ന്‌ എത്തും 
എതിരാളി ഓസ്‌ട്രേലിയയാകും

കൊച്ചി ‘OK’എന്ന് 
അർജന്റീന

argentina team in kochi

അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേരയും മന്ത്രി വി അബ്ദുറഹിമാനും കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ

വെബ് ഡെസ്ക്

Published on Sep 24, 2025, 03:01 AM | 1 min read

കൊച്ചി

കേരളത്തിൽ പ്രദർശന മത്സരത്തിനെത്തുന്ന ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്‌ബോൾ ടീം കളിക്കുന്നത്‌ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലെന്ന്‌ ഉറപ്പായി. അർജന്റീന ടീം മാനേജർ ഹെക്‌ടർ ഡാനിയേൽ കബ്രേര സ്റ്റേഡിയം സന്ദർശിച്ച്‌ പൂർണ തൃപ്‌തി അറിയിച്ചു. കായികമന്ത്രി വി അബ്‌ദുറഹിമാനും ഒപ്പമുണ്ടായിരുന്നു. അർജന്റീന ടീം നവംബർ 15ന്‌ കേരളത്തിലെത്തും. 16നോ 17നോ ആയിരിക്കും മത്സരം.


ഓസ്‌ട്രേലിയയായിരിക്കും എതിരാളി. സുരക്ഷാസജ്ജീകരണങ്ങളും സ്റ്റേഡിയത്തിലെ അടിസ്ഥാന സ‍ൗകര്യങ്ങളും ചർച്ചചെയ്‌തു. 30 ദിവസത്തിനകം കസേരകൾ മാറ്റുന്നതടക്കം, പൂർണ സുരക്ഷയോടെ സ്റ്റേഡിയം നവീകരിക്കുമെന്ന്‌ മന്ത്രിയും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയും ഉറപ്പുനൽകി.


​ടിക്കറ്റെടുത്ത്‌ കളി കാണുന്നതിനപ്പുറം സാധാരണക്കാരായ മുഴുവൻ ആളുകൾക്കും ലയണൽ മെസിയെയും സംഘത്തെയും നേരിൽ കാണാനുള്ള അവസരം ഒരുക്കുന്നതിനാണ്‌ സർക്കാർ പ്രാധാന്യം നൽകുന്നതെന്ന്‌ മന്ത്രി പറഞ്ഞു. അതിനായി വേദിയും സമയവും വൈകാതെ നിശ്ചയിക്കും. മത്സരനടത്തിപ്പ്‌ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട്‌ അർജന്റീന ടീം മാനേജർക്ക്‌ കൈമാറി. അവരുടെ നിർദേശങ്ങൾകൂടി ലഭിച്ചശേഷം അന്തിമ നടപടി സ്വീകരിക്കും. വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗവും അടിയന്തരമായി ചേർന്ന്‌ വേഗത്തിൽ നിർമാണ–അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home