അർജന്റീനയുടെ എതിർ ടീം ഒരാഴ്‌ചയ്‌ക്കുശേഷം : മന്ത്രി അബ്ദുറഹിമാൻ

ഏറ്റുമാനൂർ
കേരളത്തിലെത്തുന്ന അർജന്റീന ഫുട്‌ബോൾ ടീമിനോട് മത്സരിക്കുന്ന ടീം ഏതെന്ന് ഒരാഴ്‌ച കഴിഞ്ഞ് പറയാമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. അർജന്റീന ടീമും മെസ്സിയും എത്തും. തിരുവനന്തപുരത്തെ ക്രിക്കറ്റ് മൈതാനമാണ് പരിഗണനയിലുള്ളത്. ഇത് താൽകാലികമായി ഫുട്‌ബോൾ മൈതാനമാക്കുമെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
മലബാറിലും മെസ്സി എത്തും. ഒക്‌ടോബറിലോ നവംബറിലോ ആയിരിക്കും ടീം കേരളത്തിലെത്തുക. ടീം മാനേജ്‌മെന്റ് എത്തി നേരിട്ട് കാര്യങ്ങൾ അറിയിക്കും. അതാണ് അവരുമായുള്ള കരാർ. അത് ലംഘിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ല. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അനാവശ്യ വിവാദമുണ്ടാക്കുന്നെന്നും മന്ത്രി പറഞ്ഞു.








0 comments