ad
Deshabhimani

തൊണ്ടിമുതൽ അട്ടിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ

Antony Raju.jpg
വെബ് ഡെസ്ക്

Published on Jan 03, 2026, 11:48 AM | 1 min read

തിരുവനന്തപുരം: തൊണ്ടിമുതലിൽ അട്ടിമറി നടത്തിയെന്ന കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് വിധി. ആന്റണി രാജുവിനൊപ്പം രണ്ടാം പ്രതിയായ കോടതി മുൻ ജീവനക്കാരൻ ജോസ് സെബാസ്റ്റ്യനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ വസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. 1990-ലാണ്‌ സംഭവം. അന്ന്‌ അഭിഭാഷകനായിരുന്നു ആന്റണി രാജു.


കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home